പ്രശ്നോത്തരി മത്സരം നടത്തി

തലശ്ശേരി: മലബാർ കാൻസർ സെന്റർ തലശ്ശേരിയും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും മെയ് 31 മുതൽ ജൂൺ 26 വരെ നടത്തിവരുന്ന, പുകയില -ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രശ്നോത്തരി മത്സരം നടത്തി. ലഹരി, പുകയില ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കിടയിലും വിദ്യാർഥികൾക്കിടയിലും ബോധവൽക്കരണം നടത്തുന്നതിനായിരുന്നു ഓൺലൈൻ വഴിയുള്ള മത്സരം.
പ്രശസ്ത ചിത്രകാരൻ കെ കെ. മാരാർ ചടങ്ങ് ഉത്ഘാടനം ചെയ്‌തു. റിട്ട. ജോയ്ൻ്റ് എക്സൈസ് കമ്മീഷണർ പി കെ സുരേഷ് വിശദീകരണ പ്രഭാഷണം നടത്തി. മലബാർ കാൻസർ സെന്റർ സൈക്കോ ഓങ്കോളജിസ്റ്റ് ജിഷ എബ്രഹാം, കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡന്റ് പി നാരായണൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ പി വിനോദൻ മാസ്റ്റർ സ്വാഗതവും കൺസോർഷ്യം സെക്രട്ടറി മേജർ പി ഗോവിന്ദൻ നന്ദിയും പറഞ്ഞു. വിജയികൾക് ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സമ്മാനങ്ങൾ നൽകും. പ്രശ്നോത്തരി മത്സരത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു






