പരിസ്ഥിതി വാരാചരണം: ബോട്ടിൽ ബൂത്ത് സ്ഥാപിച്ച് എം എസ് എഫ്

തലശ്ശേരി: എം എസ് എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോത്ത്  ശാഖ എം എസ് എഫ് കമ്മിറ്റി സ്പോൺസർ ചെയ്ത ബോട്ടിൽ ബൂത്ത് തലശ്ശേരി ഗവൺമെൻറ് ആശുപത്രിക്ക് സമീപം സ്ഥാപിച്ചു. ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി തഫ്ലീം മാണിയാട്ട് നിർവഹിച്ചു. എം എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി ശഹബാസ് കായ്യത്ത്, മണ്ഡലം ഭാരവാഹികളായ സാഹിദ്, റസൽ, ഫർദീൻ ,സഹൽ എന്നിവർ പങ്കെടുത്തു.