മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷയിൽ നിദാ റമീസിന് ജില്ലയിൽ ഒന്നാം സ്ഥാനം

തലശ്ശേരി: എം എസ് എം സംസ്ഥാന സമിതി നടത്തിയ മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷയിൽ ജൂനിയർ വിഭാഗത്തിൽ നിദാ റമീസിന് സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാത്ഥിനിയാണ്. സമഗ്ര ശിക്ഷാ കേരള നടത്തിയ ശാസ്ത്രപഥം പ്രൊജക്ട് മത്സരത്തിലും ജില്ലയിൽ നിന്ന് സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യാരംഗം കഥാരചനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കോവിഡ് കാലത്ത് വിദ്യാഭ്യാസ ചാനലായ കാലിഡോസ്കോപ്പ് ഏർപ്പെടുത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരവും ലിറ്റിൽ സയൻ്റിസ്റ്റ് അവാർഡും നേടിയിട്ടുണ്ട്.

നിരവധി ക്വിസ്, രചനാ, കലാ മത്സരങ്ങളിലും സംസ്ഥാനതലത്തിൽ വിജയിയായിട്ടുണ്ട്. യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു ഈ കൊച്ചു മിടുക്കി. അധ്യാപകരായ കടവത്തൂർ ദാറുസ്സലാമിൽ പരിയാട്ട് റമീസിൻ്റെയും കുഞ്ഞിമ്മഠത്തിൽ സുലൈഖയുടെയും മകളാണ്.