ശുചീകരണ പ്രവർത്തനവുമായി യൂത്ത് കെയർ

തലശ്ശേരി: യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയർ പ്രവർത്തകർ തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ, സബ് കലക്ടർ ഓഫീസ്, പഴയ സ്റ്റാൻഡ്, പുതിയ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ക്ലോറിനേഷൻ ചെയ്തു അണുവിമുക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ ജെയിംസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ അക്ഷയ് ചൊക്ലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ പ്രിനിൽ മതുക്കോത്ത്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് മാരായ എംപി അരവിന്ദാക്ഷൻ, വി സി പ്രസാദ് എന്നിവർ സംസാരിച്ചു. എ ആർ ചിൻമയ്, സുഭീഷ് പന്ന്യന്നൂർ, മഞ്ജുനാഥ് സി, പ്രത്യുഷ് വി സി, ശ്രീനാഥ് ഒളവിലം എന്നിവർ നേതൃത്വം നൽകി.






