പാഠം ഒന്ന്; അതിജീവനത്തിനൊരുകൈത്താങ്ങ്

പൊയിലൂർ: പൊയിലൂർ മേഖല യൂത്ത് കെയർ, കോവിഡ് പ്രതിസന്ധിയുടെ കരുതൽ പ്രവർത്തനമായ പാഠം – ഒന്ന്, അതിജീവനത്തിനൊരു കരുതൽ പദ്ധതി കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. അധ്യയന വർഷാരംഭത്തിൽ തന്നെ പ്രദേശത്തെ 200 കുട്ടികൾക്ക് പദ്ധതി പ്രകാരം പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഡിജിറ്റൽ ക്ലാസ് കണാൻ 32 കുട്ടികൾക്ക് ഇതിനകം ടി വി വിതരണം ചെയ്തിട്ടുണ്ട്. പൊയിലൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ കെ ദിനേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി കെ പി സാജു, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലൻ കൊള്ളുമ്മൽ, എം പി വേണുഗോപാൽ, പി പി പ്രജീഷ്, എം കെ രാജൻ, മഹമൂദ് കണ്ണിപ്പൊയിൽ, കെ പി നസീർ, വിപിൻ വി വൈഷ്ണവ് പി, അശ്വിൻ കുമാർ സി കെ, വിനീത് വി എന്നിവർ പ്രസംഗിച്ചു.






