കേരളത്തില്‍ പുതിയ 18,853 കൊവിഡ് രോഗികള്‍; ടിപിആര്‍ നിരക്ക് 15.22%

♠ ഹരിത പി.വി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,853 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത് 2448 പേരാണ്. തൊട്ട് പിറകെ കൊല്ലം 2272 പേരും പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ഇന്ന് സ്ഥിരീകരിച്ച രോഗ ബാധിതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ 153 മരണങ്ങളും കൊവിഡ് മൂലമുണ്ടായി. ഇതിനകം ആകെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 9375 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22. ഇതുവരെ ആകെ 2,01,78,932 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ അന്യസ്‌സ്ഥാനത്തുനിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 17,521 പേര്‍ക്ക് രോഗം ബാധിച്ചു. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.






