ബി ജെ പി കുഴല്‍പണ വിവാദം: മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് ചെലവായത് 30,000 രൂപ?

വയനാട്: എന്‍ഡിഎസയുടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. അതേസമയം കാസര്‍കോട് നിന്നാണ് മാര്‍ച്ച് 24ന് ഈ പണം എത്തിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പാര്‍ട്ടിയുടെ രേഖയിലാണ് മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുള്ളത്. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ എങ്ങനെ ഒരു മംഗലാപുരം യാത്ര വരു എന്നത് പാര്‍ട്ടി കണികളെ അടക്കം അത്ഭൂതപ്പെടുത്തിയിരിക്കാണ്. എന്നാല്‍ യാത്ര മംഗാലപുരത്തേക്കായിരുന്നില്ല, കാസര്‍കോടേക്കായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
രണ്ടുകാറുകളിലായാണ് യാത്ര. രണ്ടു ജില്ലാ നേതാക്കളാണ് യാത്രചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വാഹനമാണ് ഉപയോഗിച്ചത്. കാസര്‍കോട് ബിജെപി ഓഫീസല്‍നിന്നും 50 ലക്ഷം രൂപയുമായാണ് മടങ്ങിയത്. ഇതില്‍ 25 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാര്‍ഥിക്ക് കൈമാറി. ബാക്കി പണം ചെലവഴിച്ചത് ബിജെപിയുടെ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമാണ്.






