കേന്ദ്ര വാക്‌സീന്‍ നയം യുക്തമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കൊവിഡ് വാക്‌സിന്‍ നയത്തിനെതിരെ സുപ്രീംകോടതി. യുക്തമല്ലാത്തതാണ് സര്‍ക്കാരിന്റെ വാക്‌സിന്‍ നയമൊണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വാക്‌സീന്‍ സംഭരണത്തില്‍ പൂര്‍ണ്ണ വിവരങ്ങളും വാക്‌സീന്‍ സൗജന്യമായി നല്‍കുന്നതിന്റെ വിശദാംശങ്ങളും അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മൂകസാക്ഷിയായിരിക്കാനാവില്ലെന്നും കൊവിഡ് മൂന്നാം തരംഗം കരുതിയിരിക്കണമെന്നും കോടതി. വാക്‌സിനേഷന് എല്ലാവരും പണം നല്‍കണം എന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ തന്നിഷ്ട നടപടിയാണ് എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശങ്ങള്‍.