ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കോൺഗ്രസ് കമ്മിറ്റികൾ ഐക്യദാർഡ്യ സത്യഗ്രഹം നടത്തി

തലശ്ശേരി: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് സൌത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടാമ്പ്രത്ത് ഐക്യദാർഡ്യ സത്യഗ്രഹം നടത്തി.
പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറി വി എ നാരായണൻ ഉത്ഘാടനം ചെയ്തു. കെ ജയരാജൻ, എ ഷർമ്മിള, അനസ്ചാലിൽ, ഡോൾഫിറോഡ് റിക്സ്, സജാദ് എന്നിവർ സംസാരിച്ചു.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതം തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ കിരാത നടപടികളിൽ പ്രതിഷേധിച്ചും, നോർത്ത് മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഐക്യദാർഡ്യ സത്യഗ്രഹം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ ഇ പവിത്രരാജ് അദ്ധ്യക്ഷത വഹിച്ചു. എൻ മോഹനൻ, ഉച്ചുമ്മൽ ശശി, എം വി സതീശൻ, കെ എസ് ശ്രീനിവാസൻ, അനിൽകുമാർ ‘വി പി സംസാരിച്ചു. വി എം ഹരിദാസ് സ്വാഗതവും, എം പി സുധീർ ബാബു നന്ദിയും പറഞ്ഞു.
തലശ്ശേരി ടൗൺ കോൺഗ്രസ്സ് കമ്മിറ്റി വീനസ് കോർണറിൽ നടത്തിയ പ്രതിഷേധം ഡി സി സി അംഗം മണ്ണയാട് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ സി രഘുനാഥൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി സി പ്രത്യൂഷ് മുൻ നഗരസഭ കൗൺസിലർ പി എം പത്മജ, വാർഡ് ഭാരവാഹികളായ അജന്ദ്രനാഥ്, ഷമീം, വികാസ് എ പി തുടങ്ങിയവർ നേതൃത്വം നൽകി.
ലക്ഷദ്വീപിനെ രക്ഷിക്കുക.,ജനാധിപത്യ വിരുദ്ധ നടപടികളിൽ നിന്നും കേന്ദ്ര ഗവ: പിന്മാറുക, സംഘപരിവാർ അജണ്ട നിർത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ലക്ഷദ്വീപ് ജനതക്ക് അഭിവാദ്യം പ്രകടിപ്പിച്ചും, അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈതാർ പള്ളിയിൽ ഐ ക്യദാർഡ്യ സത്യഗ്രഹം നടത്തി.
മണ്ഡലം പ്രസിഡണ്ട് ഇ വി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജന. സെക്രട്ടറി അഡ്വ: സി ടി സജിത് ഉത്ഘാടനം ചെയതു. പി വി .രാധാകൃഷ്ണൻ, പിഒ മുഹമ്മദ് റാഫി ഹാജി, എ വി ശൈലജ, കെ രമേശൻ, എം.മഞ്ചുനാഥ്, സിമാക്ക് എൻ കെ എന്നിവർ സംസാരിച്ചു.






