ലക്ഷദ്വീപിനെ കാവി വൽക്കരിക്കുന്നതിന്നെതിരെ ജനാധിപത്യ ശക്തികൾ ഒന്നിക്കണം: എം എസ് എം വിദ്യാർത്ഥി പ്രതിരോധധം

കണ്ണൂർ: നിയനിർമാണത്തിലൂടെ ലക്ഷദ്വീപിൽ കാവി അജണ്ടകളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും ഇതിനെതിരെ ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിൽക്കണമെന്നും എം എസ് എം   കണ്ണൂർ ജില്ല സമിതിയുടെ ലക്ഷദ്വീപ് ഐക്യദാർഡ്യ വിദ്യാർത്ഥി പ്രതിരോധം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ദ്വീപ് ജനതയുടെ സമാധാന ജീവിതം തകർക്കുകയാണ് .ഒരു നാടിൻ്റെ സാംസ്കാരിക പൈതൃകം തകർത്ത് മൗലി കാവകാശങ്ങളിൽ കൈകടത്തി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രവർത്തനമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേൽ നടത്തുന്നതെന്നും ഇത്തരം കരിനിയമങ്ങൾ കൊണ്ടുവരുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അൻവർ സാദത്ത് ഉത്ഘാടനം ചെയ്തു. ലക്ഷദ്വീപ് കവരത്തി ജില്ലയിലെ ആന്ത്രോത്ത് ദേശത്ത് ജനിച്ചു വളർന്ന മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. നദീർ കടവത്തൂർ മോഡറേറ്ററായിരുന്നു.

വിവിധ വിദ്യാർത്ഥി സംഘടന നേതാക്കളായ ഷജീർ ഇഖ്ബാൽ (എം എസ് എഫ്),  മുഹമ്മദ് ഷമ്മാസ് (കെ എസ് യു) അഖിൽ പെരിങ്ങോം (എസ്  എഫ് ഐ) റിഹാസ് പുലാമന്തോൾ (എം എസ് എം), എം സുഹാന ഇരിക്കൂർ (എം  ജി എം സ്റ്റുഡൻ്റ്സ് വിംഗ്), ജസീൽ പൂതപ്പാറ, റബീഹ് മാട്ടൂൽ എന്നിവർ പ്രസംഗിച്ചു.