പാറാൽ മാപ്പിള എൽ പി സ്കൂൾ, ദാറുൽ ഇർഷാദ് യുപി സ്കൂൾ പ്രവേശനോത്സവം

തലശ്ശേരി: പാറാൽ മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം അഡ്വ. എ എൻ ശംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ സിന്ധു അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ബേബി ശീതള യുപി, മാനേജർ വി ടി ഇർഷാദ്, പി ടിഎ പ്രസിഡണ്ട് എം പി കബീർ, സ്റ്റാഫ് സെക്രട്ടറി ജിതിൻ ആസാദ് എന്നിവർ പ്രസംഗിച്ചു. എൽ എസ് എസ് ജേതാവ് ആദ്യ എസ് രാജേഷിനെ ചടങ്ങിൽ അനുമോദിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് യുപി സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ എം എം ഷീബ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം പി അമീറ, മുൻ പ്രധാന അധ്യാപകൻ കെ മണിലാൽ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, കെ കെ പ്രീത, റാഫി പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.