ജീവല്‍ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം കെ മുരളീധരന്‍ എം പി നിര്‍വഹിച്ചു

കെ പി എസ് ടി എ തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റിയുടെ ജീവല്‍ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം കെ മുരളീധരന്‍ എം പി ആശുപത്രി സൂപ്രണ്ട് കെ ആശാ ദേവിക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു
തലശ്ശേരി: ജീവല്‍ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ജനറല്‍ ആശുപത്രിക്കുവണ്ടി നല്‍കുമെന്ന് കെ പി എസ് ടി എ തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റി പ്രഖ്യാപിച്ച 5 ലക്ഷം രൂപയില്‍ ആദ്യ തുകയായ ഒരു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കെ മുരളീധരന്‍ എം പി ആശുപത്രി സൂപ്രണ്ട് കെ ആശാ ദേവിക്ക് തുക കൈമാറികൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശന്‍, സംസ്ഥാന കമ്മിറ്റി അംഗം പി പി ഹരിലാല്‍, ജില്ല പ്രസിഡണ്ട് കെ രാജേഷ്, സെക്രട്ടറി കെ റസാക്, ഉപജില്ല സെക്രട്ടറി പി നിജേഷ്, സി കെ അനില്‍ കുമാര്‍, ആശുപത്രി ആര്‍ എം ഒ നിധിന്‍, ഡപ്യൂട്ടി സൂപ്രണ്ട് സതീശന്‍, പി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






