കെ എസ് യു സ്ഥാപക ദിനത്തിൽ രക്തദാനം നടത്തി

കോടിയേരി: അറുപത്തിനാലാമത് വാർഷിക ദിനത്തോടനുബന്ധിച്ച് മലബാർ കാൻസർ സെൻററിൽ കെ എസ്‌ യു ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനം നൽകി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി സി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ എസ്‌ യു ബ്ലോക്ക് പ്രസിഡണ്ട് വിഷ്ണു നാരായണൻ അധ്യക്ഷത വഹിച്ചു. വൈശാഖ ചന്ദ്രൻ, അഭിജിത്ത് മോഹൻ, മഞ്ജുനാഥ് സി, അനിരുദ്ധ് എം കെ,, തേജസ് വി കെ തുടങ്ങിയവർ സംസാരിച്ചു