മുൻ മന്ത്രി കെ.പി.നൂറുദ്ദീന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഭക്ഷണ വിതരണം നടത്തി

തലശ്ശേരി: മുൻ മന്ത്രി കെ.പി.നൂറുദ്ദീന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക് ഡൗണിൽ കഷ്ടപ്പെടുന്ന തെരുവിൽ അന്തിയുറങ്ങുന്നവർക്കും, അനാഥർക്കും തലശ്ശേരിയിൽ ഭക്ഷണ വിതരണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ, കെ ജയരാജൻ, സുശീൽ ചന്ത്രോത്ത്, എം പി സുധീർ ബാബു, ഇ വിജയ കൃഷ്ണൻ, കെ എസ്ശ്രീ നിവാസൻ എ എം അനിൽകുമാർ, എം വി ജി ജേഷ്, സൂരജ് എന്നിവർ നേതൃത്വം നൽകി.