തലശ്ശേരി ടൂറിസം ഡവലപ്പ്മെൻറ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയർമാൻ കെ.വി.മോഹനൻ

തലശ്ശേരി: പൈതൃകനഗരിയിലെ ആഭ്യന്തര- ഉത്തരവാദിത്വ ടൂറിസത്തിൻ്റെ പരിപോഷണത്തിനും, വികസനത്തിനുമായി സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ തലശ്ശേരി ടൂറിസം ഡവലപ്പ്മെൻറ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൻ്റെ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എം എം അജയൻ, കെ ജയപ്രകാശൻ, കെ പി പ്രഹീദ്, ഫിലിപ്പ് ജോസഫ്, കെ വി മോഹനൻ, സി മോഹനൻ, എൻ രമേശൻ, ടി എ സുനിൽകുമാർ, എ കെ സുരേഷ്, വി സുബീഷ്, ആമിന മാളിയേക്കൽ, നജ്മ ഹാഷിം, എ കെ രമ്യ എന്നിവരെ തെരഞ്ഞെടുത്തു.
പ്രഥമ ഭരണ സമിതി യോഗം ചേർന്ന് കെ വി മോഹനൻ (ചെയർമാൻ) എൻ രമേശൻ (വൈസ് ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു






