മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിഥിയിലേക്ക് സംഭാവന നല്‍കി

♠ മുസ്ഥഫ പാറയില്‍
പാലക്കാട്: ചാലിശേരിയിലെ വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിഥിയിലേക്ക് സംഭാവന നല്‍കി. സംഭാവ കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന ബഹു. സ്പീക്കര്‍ എം ബി രാജേഷിന് ചാലിശേരി ലൈഫ്‌ലൈന്‍ മെഡിക്കല്‍സ് പാര്‍ട്ട്ണര്‍ മുസ്ഥഫ ചീരാം പറമ്പിലാണ് കൈമാറിയത്.
സി പി ഐ എം തൃത്താല ഏരിയ കമ്മിറ്റി അംഗം ടി പി കുഞ്ഞുണ്ണി, ചാലിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി എം കുഞ്ഞുകുട്ടന്‍, ചലിശേരി സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് വി വി ബാലകൃഷ്ണന്‍, ചാലിശേരി ഹൈസ്‌ക്കൂള്‍ പി ടി ഒ പ്രസിഡന്റ് പി കെ കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.






