11 രാജ്യക്കാര്‍ക്ക് സൗദി അറേബ്യ യാത്രാവിലക്ക് നീക്കി. ഇന്ത്യയെ ഉള്‍പ്പെടുത്തിയില്ല

ജിദ്ദ: യുഎഇ, ജര്‍മ്മനി, അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ 11 രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് സൗദി അറേബ്യ യാത്രാവിലക്ക് നീക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായി അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള യാത്രാവിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇന്ത്യക്കാര്‍ നേരത്തെ യു.എ.ഇ വഴി സൗദിയില്‍ പ്രവേശിച്ചപോലെ സൗദിയിലെത്താനാകുമൊ എന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തത കൈവരും.