യൂത്ത് കെയർ പ്രവർത്തകർ അണു നശീകരണം നടത്തി

ധർമ്മടം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധർമ്മടം പഞ്ചായത്തിലെ യൂത്ത് കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ 10-ാം വാർഡ് ഒഴയിൽ ഭാഗത്തെ പൊതു സാമൂഹിക ഇടങ്ങളിലും കടകളിലും അണുനശീകരണം നടത്തി.

യൂത്ത് കോൺഗ്രസ്സ്‌ പ്രസിഡന്റ് ദിൽഷാദിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ പ്രവർത്തകരായ ഇഫ്‌നാസ്, ഉമ്മലിൽ സനേഷ്, അസ്‌കർ, പ്രജേഷ്‌, മോഹനൻ, സുനിൽകുമാർ ഷിജിത്ത് പൂവാലി എന്നിവർ പങ്കെടുത്തു.