തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് ആദ്യ ഗഡു നൽകി

തലശ്ശേരി.തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് ഗ്രന്ഥശാലകളിൽ നിന്നും ശേഖരിച്ച ആദ്യ ഗഡുവായ 5,85, 025 രൂപ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മoത്തിലിന് തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി കൈമാറി. മുൻ ലൈബ്രറി സിക്രട്ടറിയും നഗരസഭ കൗൺസിലറുമായ സി.സോമൻ, യു.ബ്രിജേഷ്, കെ.സുരേന്ദ്രൻ, ടി.പി. സനീഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.






