മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 57-ാം ചരമവാര്‍ഷിക ദിനം വിവിധ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആചരിച്ചു

തലശ്ശേരി: മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 57-ാം ചരമവാര്‍ഷിക ദിനം തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. എല്‍ എസ് പ്രഭു മന്ദിരത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് വൈ: പ്രസിഡണ്ട് കെ ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.
പി വി രാധാകൃഷ്ണന്‍, കെ ഇ പവിത്ര രാജ്, എന്‍ മോഹനന്‍, എ ഷര്‍മ്മിള, ഉച്ചുമ്മല്‍ ശശി, എം പി സുധീര്‍ ബാബു, ഇ വിജയകൃഷ്ണന്‍, പി സുകുമാരന്‍, കെ എസ് ശ്രീനിവാസന്‍, സാജിദ് പെരിങ്ങാടി, അനില്‍കുമാര്‍ കോടിയേരി എന്നിവര്‍ സംസാരിച്ചു.
നെഹ്‌റുവിന്റെ ഇന്ത്യയെ വീണ്ടെടുക്കണം: വി രാധാകൃഷ്ണന്‍.
കോടിയേരി: ഭയവും നിരാശയും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള അരക്ഷിതാവസ്ഥയില്‍ രാഷ്ട്ര ശില്പിയുടെ ദര്‍ശനവും കാഴ്ചപ്പാടും നമ്മെ ധൈര്യപ്പെടുത്തുമെന്ന പ്രത്യാശ രാജ്യത്തിന് കരുത്ത് പകരട്ടെ. കഠിനമായ സഹനത്തിലൂടെ നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ഭരണാധികാരി എന്ന നിലയില്‍ നവഭാരത നിര്‍മ്മാണത്തില്‍ അതുല്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത
പണ്ഡിറ്റ്ജിയുടെ സ്മരണക്കു മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് നെഹ്‌റു സ്വപ്നം കണ്ട ഭാരതത്തെ വീണ്ടെടുക്കാമെന്ന് വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രാരായപ്പെട്ടു.
പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അമ്പത്തിയേഴാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു സന്ദീപ് കോടിയേരി, പി ചന്ദ്രന്‍, എം ജുബിന്‍, ഷാജി പി പി, കെ രാജന്‍ ബാബു, സതീശന്‍ എം തുടങ്ങിയവര്‍ സംസാരിച്ചു.
കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാടപ്പീടിക ഗുംട്ടിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണം നടത്തി. പ്രസിഡണ്ട് വി സി പ്രസാദ് ഉദ്ഘാടനം ചെയ്തു. സി പി പ്രസീല്‍ ബാബു അധ്യക്ഷത വഹിച്ചു പി ദിനേശന്‍, സന്ദീപ് കോടിയേരി, എം നിപുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.





