സംഘ്പരിവാര്‍ അജണ്ടയെ ചെറുക്കുക ലക്ഷദ്വീപിനെ രക്ഷിക്കുക: തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മുന്‍സിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടി

തലശ്ശേരി: സംഘ്പരിവാര്‍ അജണ്ടയെ ചെറുക്കുക ലക്ഷദ്വീപിനെ രക്ഷിക്കുക എന്നീ മുദ്രാവാക്യവുമായി തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മുന്‍സിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി തഫ്‌ലീം മാണിയാട്ട് ഉദ്ഘാടനം ചെയ്തു. ജംഷീര്‍ മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. സാഹീര്‍ പാലക്കല്‍, ഷഹബാസ് കായ്യത്ത്, റമീസ് നരസിംഹ തുടങ്ങിയവര്‍ പങ്കെടുത്തു.






