കെ പി സി സി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ തോല്‍വിക്ക് ശേഷം കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെ രേഖാമൂലം രാജി സന്നദ്ധത അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തന്നെ മുല്ലപ്പള്ളിയുടെ രാജി ദേശീയ കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
മുല്ലപ്പള്ളി രാജിവെച്ചൊഴിയുന്നതോടെ കെ പി സി സി അധ്യക്ഷസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍ നടക്കുകയാണ്. കെ സുധാകരന്‍, പി ടി തോമസ്, ബെന്നി ബെഹന്നാന്‍ എന്നിവരുടെ പേരുകളാണ് മുഴങ്ങികേള്‍ക്കുന്നത്.






