കേന്ദ്ര സർക്കാറിൻ്റെ തൊഴിൽ നയത്തിൽ പ്രതിഷേധിച്ചു ഐ എൻ ടി യു സി നിൽപ്പു സമരം സംഘടിപ്പിച്ചു

തലശ്ശേരി: കേന്ദ്ര സർക്കാറിൻ്റെ തൊഴിൽ നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഐ എൻ ടി യു സി ജില്ലാ ജനറൽ സിക്രട്ടറി പി ജനാർദ്ദനൻ, നിർവ്വാഹ സമിതി അംഗം എൻ കെ രാജീവ് തലശേരി എൽ എസ്. ഭുമന്ദിരത്തിൽ നിൽപ്പു സമരം നടത്തി. ഐക്യ ട്രെയ്ഡ് യൂണിയൻ്റെ ആഹ്വാന മനുസരിച്ചാണ് സമരം.
മോഡിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണത്തിൻ്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ചാണ് കരിദിനമായി ആചരിച്ചത്. കോവിഡ്നിയന്ത്രണം പാലിച്ചായിരുന്നു നിൽപ്പു സമരം. ഏഴു വർഷത്തെ ദുർഭരണം രാജ്യത്തെ സമസ്ത മേഖലയും തകർത്തിരിക്കയാണെന്നും ഇതിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്നും ഇതിനു ജനാധിപത്യ – മതേതര വീക്ഷണമുള്ളവരുടെ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്നും ജനാർദ്ദനൻ അഭിപ്രായപ്പെട്ടു.






