സൗദിയിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും കൊവിഡ് -19 ഇന്‍ഷൂറന്‍സ് ഉള്‍പ്പെടുത്തുമെന്ന് സാമ

♠ അസ്മ ജംഷിദ്‌

ജിദ്ദ: വിനോദസഞ്ചാരത്തിനും സന്ദര്‍ശനത്തിനുമായി സൗദിയിലെത്തുന്നവരും നിലവില്‍ ഇന്‍ഷൂറന്‍ പോളിസിയുള്ളവരുമായ ആളുകളുടെ സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിയില്‍ കോവിഡ് -19 അണുബാധ സംരക്ഷണ കവറേജുകൂടി ഉള്‍പ്പെടുത്തുവാനുള്ള സാധ്യതയെ കുറിച്ച് സൗദി സെന്‍ട്രല്‍ ബാങ്ക് ആയ സാമ അറിയിച്ചു.

സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്‍ഷുറന്‍സ് കമ്പനിയുമായി ആശയവിനിമയം നടത്തതി അത്തരം സര്‍ട്ടിഫിക്കറ്റുകളുടെ ശേഷിക്കുന്ന കാലയളവിലേക്ക് കൊവിഡ് കേസുകള്‍കൂടി ഉള്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ടൂറിസത്തിനും സന്ദര്‍ശനത്തിനുമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ കോവിഡ് -19 ബാധിക്കുന്നവര്‍ക്കുള്ള ഇന്‍ഷൂറന്‍സ് കവറേജ് കൂടി ഉള്‍പ്പെടുത്തുവാനുള്ള ശ്രമത്തെ കുറിച്ച് 2021 മെയ് 2 നു സാമ പ്രഖ്യാപിച്ചിരുന്നു.

ഇത് സൗദി പൗരന്മാരുടെയും പ്രവാസികളുടേയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം ആവശ്യമായ ആരോഗ്യ സേവനം ലഭ്യമാക്കുവാനും സഹായകമാകും.