തലശ്ശേരിയിലെ പൂട്ടിയിട്ട മത്സ്യ മാര്‍ക്കറ്റുകള്‍ കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് തുറക്കാന്‍ അനുവദിക്കുക: എസ് ടി യു

കണ്ണൂര്‍: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജോലി ചെയ്യുന്ന തലശ്ശേരി ചില്ലറ മത്സ്യ മാര്‍ക്കറ്റ് കണ്ണൂര്‍ കളക്ട്ടറുടെ ഉത്തരവ് പ്രകാരം അടഞ്ഞുകിടക്കുകയാണ്. ഈ മാര്‍ക്കറ്റ് ഒരു കാരണവുമില്ലാതെ അടച്ച നടപടി തീര്‍ത്തും തെറ്റാണ്. ഇത് കാരണം ഇവിടെത്തെ പാവപെട്ട 150 ഓളം മത്സ്യം വിറ്റു ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇവരുടെ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്താനും പട്ടിണി അകറ്റാനും തലശ്ശേരിയിലെ ചില്ലറ മത്സ്യ മാര്‍ക്കറ്റും അതോടൊപ്പം അടഞ്ഞുകിടക്കുന്ന മറ്റു മത്സ്യമാര്‍ക്കറ്റുകളും തുറന്നു പ്രവൃത്തിക്കാന്‍ ബന്ധപെട്ട ജില്ലാ ഭരണാധികാരികള്‍ തയ്യാറാവണമെന്ന് തലശ്ശേരി ജൂബിലി ചില്ലറ മത്സ്യ മാര്‍ക്കറ്റ് തൊഴിലാളി യൂണിയന്‍ എസ്.ടി.യു ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സാഹിര്‍ പാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ കെ മഹമൂദ്, എം കെ ഖാദര്‍ ഹാജി, ടി കെ അഷ്‌റഫ്, കെ കെ ഫൈസല്‍, മുനീര്‍ പാലക്കല്‍, ഇ കെ ഡി ഖാലിദ്, ടി വി അഷറഫ്, എ വി സലാം എന്നിവര്‍ പങ്കെടുത്തു.






