ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

തലശ്ശേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. സാജിദ് പെരിങ്ങാടി, സി ആര്‍ റസാഖ്, ഇ ഡി വിജയകൃഷ്ണന്‍, കെ ഇ പവിത്ര രാജ്, അനില്‍കുമാര്‍ കോടിയേരി, എം പി സുധീര്‍ ബാബു, കെ ജയരാജ്, നസീര്‍ എം, ബിജു മണ്ണയാട്, എം കെ സൂരജ്, കെ എം രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും ഭക്ഷണ വിതരണം തുടരുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.






