പുന്നോൽ ബദർ മസ്ജിദിനു സമീപത്തുനിന്നും വടിവാൾ പിടികൂടി

തലശ്ശേരി: ന്യൂമാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പുന്നോൽ ബദർ മസ്ജിദിനു സമീപത്തെ ഓവുചാലിൽ നിന്ന് അഞ്ച് വടിവാളുകൾ കണ്ടെടുത്തു. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അഞ്ച് വടിവാളുകളും. കാട് വെട്ടി തെളിക്കുന്നതിനിടെ ശുചീകരികരണ തൊഴിലാളികളാണ് ഇത് കണ്ടത്. ഉടൻ പൊലിസിനെ വിവരമറിക്കുകയായിരുന്നു.
പ്രിൻസിപ്പൽ എസ്.ഐ വി.കെ റസാഖ്, അഡീഷനൽ എസ്.ഐമാരായ ആർ. അജിത്കുമാർ, കിഷോർ ബാബു, ബോംബ് സ്ക്വാഡ് എസ്.ഐ ടി.വി ശശിധരൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശിവദാസൻ, രാജേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.






