പതിനഞ്ചാം കേരള നിയമസഭ: ആദ്യ സമ്മേളനത്തിന് തുടക്കം, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടരുന്നു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീമിന് മുന്‍പാകെ സത്യപ്രതിജ്ഞ തുടരുകയാണ്. യു. പ്രതിഭ (കായംകുളം), കെ. ബാബു (നെന്മാറ), എം. വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. മറ്റ് എം.എല്‍.എമാരാണ് സത്യപ്രതിജ്ഞ തുടരുന്നത്.
ഏറെ സവിശേഷതിറഞ്ഞതാണ് പതിനഞ്ചാം കേരള നിയമസഭ.

ഭരണത്തുടര്‍ച്ചയുടെ ചരിത്രമെഴുതിയാണ് സര്‍ക്കാരിനെ പിണറായി വിജയന്‍ വീണ്ടും നയിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തു പുതിയ മുഖമാണുള്ളത്. വി.ഡി സതീശന്‍ ആണ് പ്രതിപക്ഷ നേതാവായി എത്തുന്നത്. യുവ എം.എല്‍.എ മാര്‍ കൂടുതലുള്ള നിയമ സഭയാണ് ഇത്. കഴിഞ്ഞ സഭയില്‍ ബിജെപിക്ക് ഒരു എം.എല്‍എ ഉണ്ടായിരുന്നു എങ്കില്‍ ഇത്തവണ പിജെ.പി അംഗസംഖ്യ പൂജ്യമാണ്. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്.