യൂത്ത് കോണ്‍ഗ്രസ് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

തലശ്ശേരി: കോവിഡ് പ്രതിരോധത്തിനായി യൂത്ത് കെയര്‍ ധര്‍മ്മടത്തിന്റെ സാന്ത്വന വണ്ടിയുടെയും കെ.സുധാകരന്‍ എം.പിയുടെ കോവിഡ് ചലഞ്ചിന്റെയും ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ധര്‍മ്മടം മണ്ഡലം കമ്മിറ്റിക്ക് നല്‍കിയ പ്രതിരോധ ഉപകരണങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടന്നു. ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രതിരോധ സാധനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ദില്‍ഷാദ് എം.വിക്ക് കൈമാറി.

നിയോജക മണ്ഡലം പ്രസിഡണ്ട് സനോജ് പലേരി, ബ്ലോക്ക് സെക്രട്ടറിമാരായ സി.കെ. ദിലീപ് കുമാര്‍, പി.ടി സനല്‍കുമാര്‍, അഡ്വ. സരേഷ് കുമാര്‍, ഭാരവാഹികളായ കണിയാറക്കല്‍ രമേശന്‍, ഷിനോജ് സി.കെ, അസ്‌ക്കര്‍ ആലിയമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.