യൂത്ത്‌ലീഗ് തലശ്ശേരി മണ്ഡലം വൈറ്റ് ഗാര്‍ഡ് ശീതള പാനീയങ്ങള്‍ കൈമാറി

തലശ്ശേരി: യൂത്ത്‌ലീഗ് തലശ്ശേരി മണ്ഡലം വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തലശ്ശേരി ട്രാഫിക് യൂണിറ്റില്‍ ശീതളപാനിയങ്ങള്‍ കൈമാറി. ട്രാഫിക് എ.എസ്.ഐ ഹരികൃഷ്ണന്‍ കെ.ടി.കെ യെ തലശ്ശേരി മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി തഫ്‌ലീം മാണിയാട്ടാണ് ശീതളപാനിയങ്ങള്‍ ഏല്‍പിച്ചത്.
എ.എസ്.ഐമാരായ സി. പ്രമോദ്, വി. വിനോദ് വൈറ്റ്ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ അഫ്‌സല്‍ മട്ടാമ്പ്രം, വൈസ് ക്യാപ്റ്റന്‍ ഫര്‍ദീന്‍ സൈദാര്‍ പള്ളി എന്നിവര്‍ ചടങ്ങില്‍ സംബ്ധിച്ചു.






