കോവിഡ് ഭീഷണിക്കിടയില്‍ കുതിച്ചുയരുന്ന ഇന്ധന വില പൊതുജത്തിന് ഇരുട്ടടി

തിരുവനന്തപുരം: പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമായി ഇന്ധന വില ഇന്നും കൂടി. ഇപ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 37 പൈസയുമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വാഹന ഉപയോക്താക്കള്‍ ദിനേന നെഞ്ചിടിപ്പിലാണ്. ഇന്ധന വില ദിവസേന കുതിച്ചുയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പെട്രോളിന് 2.87 രൂപയും ഡീസലിന് 3.57 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ലോക്ഡൗണ്‍ കാരണം ജനങ്ങള്‍ കൂടുതലായി വാഹമോടിക്കുന്നില്ലെന്നത് കൊണ്ട് വിലകയറ്റം എല്ലാവരേയും നേരിട്ട് ബാധിക്കുന്നില്ലെന്ന് മാത്രം.
മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പെട്രോള്‍ വില നേരത്തെ തന്നെ 100 രൂപ കടന്നിരുന്നു എങ്കിലും ആന്ത്രയിലെ ചിറ്റൂര്‍ ജില്ലയില്‍ പെട്രോള്‍ വില ഇന്ന് നൂറ് രൂപക്ക് മുകളില്‍ കടന്നു എന്നാണ് റിപ്പോര്‍ട്ട്.






