ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റി രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഖത്തര്‍: ഒഐസിസി ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ റഹീം റയാന്‍ സ്മരണാര്‍ത്ഥം രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കോവിഡ് പാന്‍ഡമിക് കാലത്തിന്റെ ആരംഭകാത്ത് ഖത്തറിലെ പ്രവാസികളുടെ ഇടയില്‍ സേവനരംഗത്ത് നേതൃത്വം കൊടുത്ത വ്യക്തിയായിരുന്ന തല്ലശ്ശേരി കതിരൂര്‍ സ്വദേശി റഹീം റയാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നേതൃത്വം കൊടുത്ത് ആരംഭച്ച രക്തദാന ക്യാമ്പ് എല്ലാ മൂന്നു മാസ ഇടവേളകളിലും നടത്തുക എന്നത്‌റഹീം റയാന്റെ ആഗ്രഹം ആയിരുന്നു.
രണ്ട് ക്യാമ്പ് റഹീം റയാന്റെ നേതൃത്വത്തില്‍ നടത്തിയെങ്കിലും അദ്ദേഹം കൊവിഡ് ബാധിച്ച് മരണപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുക എന്ന ദൗത്ത്യം ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഏറ്റെടുത്തു നടത്തുകയായിരുന്നു. ശിവാനന്ദന്‍ കൈതേരിയുടെ കോഡിനേഷനില്‍ നടന്ന ക്യാമ്പിന് ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രസിഡണ്ട് ശ്രീരാജ് സെക്രട്ടറി ജെനിറ്റ് ജോബ് ട്രഷറന്‍ സഞ്ജയ് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഖത്തറിലെ വിവിധ സാംസ്‌ക്കാരി സംഘടനകളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി തുടങ്ങി നിരവധി സംഘടനയുടെ നേതാക്കള്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹകള്‍, വിവിധ ജില്ലാ കമ്മറ്റി നേതാക്കന്‍മാര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു.
നിഹാസ് കോടിയേരി, പ്രശോഭ് നമ്പ്യാര്‍, അമീന്‍ മോയ്തു, ജംനാസ് മാലൂര്‍, നിയാസ് ചിറ്റാലിക്കല്‍, മുഹമ്മദ് എടയന്നൂര്‍, ഹാഷിം കൊല്ലം, അഭിഷേക് മാവിലായി, സുബൈര്‍ ആറളം, സന്തോഷ്, ജാഫര്‍ കതിരൂര്‍, ദര്‍ഷന്‍ലാല്‍, ജംഷിദ്, മാലി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ സംഘടപ്പിച്ച ക്യാമ്പില്‍ അദ്ദേഹത്തിന് പുഷ്പ്പാര്‍ച്ചന നടത്തി. തുടര്‍ന്നും എല്ലാ മൂന്നു മാസങ്ങളുടെ ഇടവേളകളില്‍ നടത്തുന്നതിന്റെ ഭാഗമായി വരുന്ന ആഗസ്റ്റ് ആറിന് അടുത്ത രക്തദാന ക്യാമ്പ് ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.






