സൗദിയിലേക്ക് വരുന്ന പുതിയ വിസക്കാരും ജിസിസി പൗരമാരും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

ജിദ്ദ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാരും അതോടൊപ്പം പുതിയ വിസയില്‍ സൗദിയിലെത്തുന്ന എല്ലാ രാജ്യക്കാരും സൗദിയില്‍ വരുന്നതിന് മുമ്പ് ഓണ്‍ലൈ വഴി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണ്ടം. https://muqeem.sa/#/vaccine-registration/home പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ പൂര്‍ത്തിയാക്കണ്ടത്. സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ഇത്‌സംബന്ധമായ വിവരം നല്‍കി.
സൗദിയില്‍ എത്തിച്ചേരുന്നവര്‍ക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനാണ് റജിസ്‌ട്രേഷന്‍ നടപടികള്‍. സൗദിയില്‍ പ്രവേശിക്കുമ്പോഴുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനു ഓണ്‍ലൈന്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായിക്കും. സൗദിയിലേക്കു വരുന്ന ഏത് തരം പുതിയ വിസകള്‍ക്കും രജിസ്‌ട്രേഷ ബാധകമാണ്. സൗദി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വ്യാപനം തടയുന്നതിനും മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ സൗദി അറേബ്യ നടത്തുന്നുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍.






