പലസ്തീൻ – ചരിത്രവും വർത്തമാനവും: വെബിനാർ 22 ന്

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൻ്റെ ആഭിമുഖ്യത്തിൽ പലസ്തീൻ- ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ വെബിനാർ നടത്തുന്നു. മെയ് 22ന് ശനിയാഴ്ച വൈകീട്ട് 3:00 മണിക്ക് സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് വെബിനാർ.
മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്രകാരനും കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളറുമായ ഡോ. പി ജെ വിൻസെൻ്റ് വിഷയാവതരണം നടത്തും. പ്രിൻസിപ്പാൾ പ്രൊഫ. എസ്. വി ഹൈറുന്നിസ അദ്ധ്യക്ഷത വഹിക്കും. മാനേജർ എം.പി. അഹമ്മദ് ബഷീർ, ഐ. ക്യു. എ. സി കോഡിനേറ്റർ മുഹമ്മദ് അശ്റഫ്, ശഫീഖ് മമ്പറം, അജീസ് പാറാൽ എന്നിവർ പങ്കെടുക്കും.
സൂം ഐ.ഡി: 890 2831 3023. പാസ്സ്കോഡ്: DIAC






