രാജീവ് ഗാന്ധി രക്തസാക്ഷി ദിനം: തെരുവോരങ്ങളിലുള്ളവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു

തലശ്ശേരി: രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി നഗരത്തിൽ തെരുവോരങ്ങളിലുള്ളവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. കെ.എസ് ശ്രീനിവാസൻ, കെ.ജയരാജൻ, അനിൽകുമാർ കോടിയേരി, കെ.ഇ പവിത്രരാജ്, ഉച്ചുമ്മൽ ശശി, സുശീൽ ചന്ത്രോത്ത്, സുരേഷ് ബാബു കൊളശ്ശേരി, സുധീർ ബാബു, സാജിദ് പെരിങ്ങാടി, കെ.എം രാജേഷ്, ബിജേഷ് മണ്ണയാട്, ഇ. വിജയ കൃഷ്ണൻ, വി.സി പ്രസാദ്, ജിജേഷ് എം.വി എന്നിവർ നേതൃത്വം നൽകി.






