പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: 27 വർഷമായിൽ ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം പൂക്കോട്ടൂർ മാണിക്കാം പാറ സ്വദേശി അബ്ദുൽ ഖാദർ പരി [58] ഇന്നലെ(വ്യാഴം) രാത്രി ജിദ്ദയിൽ മരണപെട്ടു. ജാമിഅ അൽ അന്തുലൂസ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം.   ഒരാഴ്ച മുമ്പ് ഹൃദയ ശസ്ത്രകിയ നടത്തി ചികിത്സയിലായിരുന്നു.

ഏറെക്കാലമായി ജിദ്ദയിലെ ജാമിഅ പ്രദേശത്ത് പലചരക്കുകട ബക്കാല നടത്തിവരികയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്.

നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും. ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മൃതദേഹം മറവ് ചെയ്യാൻ ആവശ്യമായ നിയമ നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണ്. പൂക്കോട്ടൂർ പഞ്ചായത്തിലെ കെ.എം.സി.സി പ്രവർത്തകരും സഹായത്തിന് കൂടെയുണ്ട്.