മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

തലശ്ശേരി ബ്ലോക്ക്:

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എൽ എസ് പ്രഭുമന്ദിരത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ ചടങ്ങും നടന്നു.

സുശീൽ ചന്ത്രോത്ത്, പി.വി രാധാകൃഷ്ണൻ, കെ.ഇ പവിത്ര രാജ്, എം.വി സതീശൻ, എം.പി സുധീർ ബാബു, ഇ. വിജയകൃഷ്ണൻ, എ.ഷർമ്മിള, പി. സുകുമാരൻ, ഉച്ചുമ്മൽ ശശി എന്നിവർ സംബന്ധിച്ചു.

ഇല്ലത്ത് താഴയിൽ:

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ഇല്ലത്ത് താഴയിൽ കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു. കോൺഗ്രസ് ഓഫീസ് പരിസരത്ത്, ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ ചടങ്ങും നടന്നു.

പി.വി രാധാകൃഷ്ണൻ, പി .എൻ പങ്കജാക്ഷൻ, പി.എൻ സുരേഷ്, കെ. ശിവപ്രസാദ് എന്നിവർ സംബന്ധിച്ചു.

പാറാൽ:

പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലിൽ താഴെ രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണം നടത്തി. കെപിസിസി നിർവാഹകസമിതി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സന്ദീപ് കോടിയേരി അധ്യക്ഷത വഹിച്ചു. വി. ദിവാകരൻ മാസ്റ്റർ, പി. ചന്ദ്രൻ,  ജുബിൻ എം, സതീശൻ എം.കെ തുടങ്ങിയവർ സംസാരിച്ചു

കടവത്തൂർ:

രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ കടവത്തൂർ ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഡിസിസി ജനറൽ സെക്രട്ടരി കെ.പി സാജു, കെ.കെ വിജേഷ്, എൻ.കെ അശോകൻ, ഇ.കെ ശശി നേതൃത്വം നൽകി.

മേലൂർ:

മേലൂർ : കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലൂർ ഇന്ദിരാഭവനിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ആചരിച്ചും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബൂത്ത് പ്രസിഡണ്ട് ഷൈജ. കെ അദ്ധ്യക്ഷ്യത വഹിച്ചു.
കണ്ടേത്ത് ഗോപി, എം.സി നാരായണൻ നായർ, സനോജ് പലേരി തുടങ്ങിയവർ സംസരിച്ചു.

പുന്നോൽ:

ഇയ്യതുംകാട് പ്രിയദർശനി മന്ദിരം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30 ആം രക്തസ്വക്ഷിത്വ ദിനം ആചരിച്ചു. ഷാനു പുന്നോൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് മയലക്കര അനുസ്മരണ ചടങ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.

പുന്നോലിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുന്നോത് പുരുഷോത്തമൻ, ഷാജി പ്രശാന്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു, ഉല്ലാസ് കെ ടി നന്ദി പ്രകാശിപ്പിച്ചു,