സൗദി സന്ദര്‍ശകര്‍ ജെ ആന്റ് ജെ, മോഡേണ -19 വാക്‌സിനെടുത്താലും അംഗീകരിക്കും

ജിദ്ദ: അമേരിക്കന്‍ കമ്പനികളായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ എന്നിവര്‍ നിര്‍മ്മിക്കുന്ന കൊറോണ വൈറസ് വാക്‌സിനുകള്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കായി അംഗീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം (എംഎച്ച്) വ്യക്തമാക്കി.
രാജ്യത്തിനകത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകൃത വാക്‌സിനുകളാണ് ഫൈസര്‍, അസ്ട്രാസെനെക വാക്‌സിനുകള്‍ എന്നും മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ 587 വാക്‌സിന്‍ സെന്ററുകളിലൂടെ ഇതുവരെ 11.8 ദശലക്ഷത്തിലധികം കൊറോണ വൈറസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
സൗദി അറേബ്യയില്‍ അംഗീകരിച്ച വാക്‌സിനുകളുകളെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയ താമസക്കാരും സന്ദര്‍ശകരുമായ യാത്രക്കാര്‍ സൗദിയിലെത്തിയാല്‍ സ്വയം ക്വാറന്‍െനില്‍ കഴിയേണ്ടതില്ലെന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച, സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന വെകായ വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും, 8 വയസ്സിനു മുകളിലുള്ള എല്ലാവരും മെയ് 20 മുതല്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ കൊവിഡ് പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. വാക്‌സിനെടുക്കാത്ത സൗദികളല്ലാത്തവര്‍ നിര്‍ബന്ധമായും ക്വാറന്‍ന്‍െനില്‍ കഴിയണം എന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






