ആയുധം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് ലീഗ്

രാമന്തളി: രാമന്തളി കുന്നത്തെരു ലിങ്ക്‌റോഡില്‍നിന്നും ആയുധം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് രാമന്തളി ശാഖാ മൂസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
കുന്നത്തെരു ലിങ്ക് റോഡിലെ കള്‍വര്‍ട്ടിനടിയില്‍നിന്നായിരുന്നു ആയുധം കണ്ടെത്തിയിരുന്നത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതികൂട്ടി സംഘര്‍ഷമുണ്ടാക്കുവാനുള്ള സാമൂഹ്യ ദ്രോഹികളുടെ നീക്കം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കണം. ഇക്കാര്യത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് യൂത്ത്‌ലിഗ് അഭ്യര്‍ത്ഥിച്ചു.






