സഹജീവനം: കണ്ണൂര്‍ ഒഐസിസി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു

വിതരണം ചെയ്തത് കഷ്ടതയിലുള്ള 300ല്‍പരം വനിതാ ശുചീകരണ തൊഴിലാളികള്‍ക്ക്
ജിദ്ദ: റമദാന്‍ അവസാനം കണ്ണൂര്‍ ഒഐസിസിയുടെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം നടത്തുന്ന സഹജീവനം പരിപാടിയുടെ ഭാഗമായി കഷ്ടതയില്‍ കഴിയുന്ന 300ല്‍പരംവരുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. അല്‍ വാഹയിലുള്ള കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴിലുള്ള സ്ത്രീ തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്.
പരിപാടിക്ക് വര്‍ക്കിംഗ് പ്രസിഡന്റ് റഫീഖ് മൂസ നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലാ കമ്മറ്റി സ്ഥാപകാഗം ദാവൂദ് പടയും പൊയില്‍, ജിദ്ദ റീജണല്‍ കമ്മറ്റി ട്രഷറര്‍ ശ്രീജിത് കണ്ണൂര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍, ഗ്‌ളോബല്‍ കമ്മറ്റി അംഗം മുജീബ് മുത്തേടത്തു, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രെട്ടറി നൗഷീര്‍ കണ്ണൂര്‍, ട്രഷറര്‍ സുധിഷ് കെ.വി, സെക്രട്ടറി അനില്‍ കുമാര്‍ ചക്കരക്കല്‍, രാഗേഷ് കതിരൂര്‍, രാധാകൃഷ്ണന്‍ കാവുമ്പായി, വനിതാ വേദി ആക്ടിങ് പ്രസിഡന്റ് മൗഷ്മി ഷെരിഫ്, ഷെരിഫ് തിരുവനന്തപുരം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സുലൈമാനിയ ഭാഗത്ത് താമസിക്കുന്ന മലയാളി സ്ത്രീ തൊഴിലാളികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു.






