യാത്രാ സാഫല്യം പദ്ധതി; ദുരിതത്തിലായ കണ്ണൂര്‍ സ്വദേശിക്കു ഒഐസിസിയുടെ സൗജന്യ ടിക്കറ്റ് കൈമാറി

മൂന്ന് മാസത്തോളമായി ജോലിയോ ശമ്പളമോ താമസിക്കാന്‍ ഇടമോ ഇല്ലാത സുമനസ്സുകളുടെ കാരുണ്യത്തില്‍ മക്കയില്‍ നിന്നും ജിദ്ദയില്‍ എത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശിക്കാണ് കണ്ണൂര്‍ ഒഐസിസി കമ്മറ്റി ടിക്കറ്റും സ്‌നേഹസമ്മാനവും കൈമാറിയത്
ജിദ്ദ: ഒഐസിസി റീജ്യണല്‍ കമ്മറ്റി പ്രഖ്യാപിച്ച യാത്രാ സാഫല്യം പദ്ധതിയുടെ ഭാഗമായി ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റി ജിദ്ദയില്‍ ദുരിതത്തിലായ കണ്ണൂര്‍ സ്വേദേശിക്കു സൗജന്യ ടിക്കറ്റ് കൈമാറി. കഴിഞ്ഞ ആഴ്ചയിലെ കൊച്ചിന്‍ ഫ്‌ലൈറ്റിലാണ് ടക്കറ്റ് നല്‍കി യാത്രയാക്കിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മൂന്ന് മാസത്തോളമായി ജോലിയോ ശമ്പളമോ താമസിക്കാന്‍ ഇടമോ ഇല്ലാതെ സുമനസ്സുകളുടെ കാരുണ്യത്തില്‍ മക്കയില്‍ നിന്നും ജിദ്ദയില്‍ എത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശിക്കാണ് കണ്ണൂര്‍ ഒഐസിസി കമ്മറ്റി ടിക്കറ്റും സ്‌നേഹസമ്മാനവും കൈമാറിയത്.
ജില്ലാ പ്രസിഡന്റ് ലത്തീഫ് മക്രേരി ഉത്ഘാടനം നിര്‍വഹിച്ച ഫണ്ട് സമാഹരണത്തിനു സൗദി വെസ്‌റ്റേണ്‍ റീജണല്‍ ഒഐസിസി കമ്മിറ്റി പ്രസിഡന്റ് കെടിഎ മുനീര്‍, റീജണല്‍ കമ്മിറ്റി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി മാമ്മദ് പൊന്നാനി, കണ്ണൂര്‍ ഒഐസിസി നേതാക്കളായ അനില്‍കുമാര്‍ ചക്കരക്കല്‍, രാധാകൃഷ്ണന്‍ കാവുമ്പായി, സുധിഷ് കെ.വി, റഫീഖ് മൂസ, ശരീഫ് കാടാച്ചിറ, മുക്താര്‍, സിദ്ദീഖ് പള്ളിപ്പുറത്തു, ഷഫീഖ് എടയന്നൂര്‍, അബ്ദുല്‍ഖാദര്‍, ഷെബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഷറഫിയ്യയില്‍വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ജിദ്ദ കമ്മിറ്റി ട്രഷറര്‍ ശ്രീജിത് കണ്ണൂര്‍ ടിക്കറ്റ് കൈമാറി. ജനറല്‍ സെക്രട്ടറി നൗഷീര്‍, റീജണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ വക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.






