യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത് കെയര്‍ ഫ്‌ളാഗ് ഓഫ് കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു

യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയറിൻ്റെ ഭാഗമായി കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള വണ്ടികളുടെ ഫ്ലാഗ് ഓഫ് പെരിങ്ങത്തൂരിൽ വെച്ച് കെ.മുരളീധരൻ. എം. പി നിർവഹിച്ചു

തലശ്ശേരി: യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയറിൻ്റെ ഭാഗമായി കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള വണ്ടികളുടെ ഫ്ലാഗ് ഓഫ് പെരിങ്ങത്തൂരിൽ വെച്ച് കെ.മുരളീധരൻ എം.പി നിർവഹിച്ചു. കരിയാട് പെരിങ്ങളം മേഖലയിലെ വാഹനങ്ങളാണ് ഇവിടെ ഒരുക്കിയത്. സൗജന്യമായാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രജീഷ് . പി.പി. അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു, സന്തോഷ് കണ്ണം വെള്ളി, കെ.പി.ഹാഷിം, കെ.പി. ജോഷിൻ, ബജിത്ത് കരിയാട്, രാജേഷ് കരിയാട്, വിപിൻദാസ്.കെ.കെ , അരുൺ അണിയാരം, സത്യൻ കരിയാട്, സുരേഷ് ബാബു, സഹദ് .കെ, എന്നിവർ പങ്കെടുത്തു.