കേരളത്തില്‍ മെയ് 23വരെ ലോക്ക്ഡൗണ്‍ നീട്ടി

♠ ഹരിത പി.വി
കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചതും നീട്ടാന്‍ കാരണം
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 23വരെയാണ് നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം അറിയിച്ചത്.
നേരത്തെ മെയ് എട്ടിന് രാവിലെ 6 മുതലാണ് സംസ്ഥാനത്ത് ആദ്യഘട്ട ലോക്ക്ഡൗണ്‍ ആരംഭിച്ചത്. മെയ് 16 വരെയായിരുന്നു ആദ്യഘടത്തിലെ പ്രഖ്യാപനം. അതേസമയം കൊവിഡ് കേസുകള്‍ വര്‍ധിച്ചതും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചതുമാണ് ലോക്ക്ഡൗണ്‍ നിട്ടാന്‍ കാരണമായിട്ടുള്ളത്.
ലോക്ഡൗണ്‍ നീട്ടിയെങ്കിലും നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും. റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളാണ് ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ശുപാര്‍ശ മുന്നോട്ടുവച്ചത്.






