രാമന്തളി, എട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നാളെ, രജിസ്‌ട്രേഷന്‍ ഇന്ന് 3 മണിക്ക്

പാലക്കോട്: മെയ് 15 ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ രാമന്തളി, എട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവാക്‌സിനാണ് നല്‍കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആദ്യ ഡോസ് എടുക്കാവുന്നതാണ്. ഇന്ന്(മെയ് 14) വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്.
www.cowin.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. 3 മണി മുതല്‍ 5 മണി വരെ മാത്രമെ സൈറ്റ് വഴി റെജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കുകയുള്ളു. രാമന്തളി, എട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടി 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.






