സൗദി കിരീടാവകാശിയും ഖത്തറി അമീറും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാര്‍, ഖത്തറി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദുമായി ഇന്ന് പുലര്‍ച്ചെ ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.
സൗദി കിരീടാവകാശി ഖത്തറി അമീറിനെയും സംഘത്തെയും സ്വാഗതം ചെയ്തു. സല്‍മാന്‍ രാജാവിന്റെ ആശംസ കൈമാറുകയും ചെയ്തു. സൗദി സന്ദര്‍ശിക്കാനും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താനും സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച ഖത്തറി അമീര്‍, സല്‍മാന്‍ രാജാവിന് ആശംസ അറിയിച്ചു. ഇരുവരും ഈദ് അല്‍ ഫിത്തര്‍ ആശംസകള്‍ പരസ്പരം കൈമാറി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള്‍, അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ അവലോകനം ചെയ്യുകയും പ്രാദേശികവും, അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ഇക്കാര്യത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.






