ചികിത്സാ സഹായം തേടുന്നു

കോടിയേരി: ക്യാന്‍സര്‍ ബാധിച്ച ഏഴ് വര്‍ഷത്തോളം കിടപ്പിലായ ചെറിയ മഠത്തില്‍ ഭാസ്‌കരന്‍ ചികിത്സാ സഹായം തേടുന്നു. കാരുണ്യ ഫണ്ടില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപയും കുടുംബത്തിന്റെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും ചെലവഴിച്ചിട്ടും അസുഖം ഭേതപ്പെടാതെ മലബാര്‍ കാന്‍സര്‍ സെന്റില്‍ ചികിത്സ തുടരുകയാണ്. എറണാകുളത്ത് ബേക്കറി ജോലിയായിരുന്നു ഭാസ്‌കരന്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. രോഗം നാലാമത്തെ സ്‌റ്റേജിലേക്ക് കടന്നതോടുകൂടി കിഡ്‌നിക്ക് ബാധിച്ചു സര്‍ജറി ചെയ്യുമ്പോള്‍ തുടര്‍ ചികിത്സയ്ക്കായി ആറു ലക്ഷം രൂപയോളം വരും എന്നാണ് ഡോക്ടര്‍മാരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്.
കെ മനോജ് കുമാര്‍ ചെയര്‍മാനും സതീശന്‍ കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ചിടുണ്ട്. സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരാന്‍ താല്പര്യപ്പെടുന്നു.
Baskaran V K, S B I Thalassery, A/C No:38917535322, I F C Code SBIN0008670, ഫോണ്‍: 944680236, 9656138881,9605532814






