കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സുധാകരന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

തലശേരി: കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സുധാകരന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. തലശ്ശേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയില്‍ നിന്നാണ് വിരമിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസില്‍ സേവനം തുടങ്ങിയശേഷം ഇരുപത്തിനാല് വര്‍ഷത്തോളം വില്ലേജ് ഓഫീസര്‍ തലശ്ശേരി താലൂക്ക് ഐക്യുഡിടി, കണ്ണൂര്‍ എയര്‍പോര്‍ട്ട്(എല്‍എ) ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസോസിയേഷന്റെ തലശ്ശേരി ബ്രാഞ്ച് പ്രസിഡണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ സംഘടനാരംഗത്ത് വഹിച്ചിട്ടുണ്ട്. തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നേതൃത്വവും സാന്നിദ്ധ്യവും നല്‍കി.
കൂരാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂരാറ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക സെക്രട്ടറിയാണ്. കൂത്തുപറമ്പ് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘം ഭരണസമിതി അംഗവുമാണ്.






