ചികിത്സയിലിരിക്കെ കോവിഡ് വിമുക്തയായ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

തലശ്ശേരി: ചികിത്സയിലിരിക്കെ കോവിഡ് വിമുക്തയായ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. പാലിശ്ശേരി പോലീസ്ക്വാട്ടേഴ്‌സ് പിറകിലുള്ള നബാമ്സ് വീട്ടിൽ ഡോക്ടർ സി.സി.മഹാബഷീറാണ് (25) ഇന്നലെ മംഗലാപുരത്തെ ഇന്ത്യാനാ ആശുപത്രിയിൽ മരണപ്പെട്ടത്. 5 മാസം ഗർഭിണിയായിരുന്നു. അസ്വാസ്ഥ്യത്തെ തുടർന്ന് ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പാലിശ്ശേരിയിലെ സി.സി.അബ്ദുൾ ബഷീറിൻ്റെയും നസറിയ ബഷീറിൻ്റെയും മകളാണ്. മംഗലാപുരം കണച്ചൂർ ആശുപത്രിയിൽ പ്രാക്ടിസ് ചെയ്യുകയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കാസർകോഡ് സ്വദേശി ഡോ. ഷവാഫറിൻ്റെ ഭാര്യയാണ് . മാസിൻ ബഷീർ, മിസ് നാൻ ബഷീർ, മിലാബ് ബഷീർ സഹോദരങ്ങളാണ്.






