ഒന്നാം റാങ്കുകാരിയെ മറികടന്ന് ഷംസീറിന്റെ ഭാര്യയുടെ നിയമിക്കാനുള്ള നീക്കം കോടതി തടഞ്ഞു.

കൊച്ചി: മെയ് 7 വരെ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹല ഷംസീറിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി.പ്രൊഫസറായുള്ള നിയമനം പാടില്ലെന്നും കോടതി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എച്ച് ആര്‍ ഡി സെന്ററില്‍ അസി. പ്രൊഫസര്‍ ആയി നിയമനം നടത്താനുള്ള നീക്കമാണ് തടഞ്ഞത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഒന്നാം റാങ്കുകാരിയായ തന്നെ മറികടന്നാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഷഹല ഷംസീറിനെനിയമിക്കാനുള്ള നീക്കമെന്ന് കാണിച്ച് ഡോ. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
ഷഹലയുടെ നിയമനം അഴിമതിയാണെന്നും ഡോ. ബിന്ദു പറഞ്ഞു. ഷഹലയെക്കാള്‍ യോഗ്യത തനിക്കുണ്ട്. എന്നാല്‍ എംഎല്‍എയുടെ ഭാര്യ എന്നിനിലയിലണു ഷഹലയെ നിയമിക്കുന്നതെന്നായിരുന്നു ബിന്ദുവിന്ദു പരാതിപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തുന്ന തിരക്കു പിടിച്ച നിയമന നീക്കം തടയണമെന്നായിരുന്നു ബിന്ദുവിന്റെ ആവശ്യം.
ഭരണമാറ്റമുണ്ടാകുമൊ എന്ന ഭയത്താല്‍ ദൃതിപിടിച്ച് അനധികൃത നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായിയ പരാതി ഉയര്‍ന്നിരുന്നു.






