കെഎസ്ആര്‍ടിസി 60% സര്‍വീസ് നടത്തും

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കെഎസ്ആര്‍ടിസിയുടെ 60% ബസ്സുകളും നിരത്തിലിറങ്ങും. ദീര്‍ഘദൂര സര്‍വ്വീസുകളുടേയും, ഓര്‍ഡിനറി സര്‍വ്വീസുകളുടേയും ബസ്സുകളായിരിക്കും ഓടുക.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന് മുമ്പ് ഞാറാഴ്ചകളില്‍ 2300 ബസുകളാണ് ഓടിയിരുന്നത്. ഇതിന്റെ 60% സര്‍വ്വീസുകളാണ് ഈ ദിവസങ്ങളില്‍ നിരത്തിലിറങ്ങുക.

ഹയര്‍ സെക്കണ്ടറി പരീക്ഷക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനും, എയര്‍പോര്‍ട്ട്, റെയില്‍വെ സ്‌റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും സര്‍വ്വീസുകള്‍ ഉറപ്പാക്കും.